എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നു: എ കെ ആന്റണി

0

ചെങ്ങന്നൂർ :തെരെഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ അവസാന ഒറ്റമൂലിയായി വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നുവെന്ന് എ കെ ആന്റണി. തെരഞ്ഞെടുപ്പ് വര്‍ഗ്ഗീയവത്കരിക്കാനുള്ള സിപിഎം ശ്രമം ബൂമറാങാകും. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഹീനമായ പ്രചാരണം നടത്തിയ കോടിയേരി യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചെന്നും എ കെ ആന്റണി പറഞ്ഞു.

ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കോടിയേരിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും ബിജെപിയുടെ ഏജന്‍സിപ്പണിയാണ് ചെയ്യുന്നത്. അയ്യപ്പസേവാ സംഘം നേതാവായ ഡി വിജയകുമാറിനെ സംഘപരിവാറിന്റെ ആളായി ചിത്രീകരിക്കാനുള്ള ഹീനമായ ശ്രമമാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ഇത് തിരുത്തി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം സിപിഎമ്മിന് ബൂമറാങാകുമെന്ന് ആന്‍റണി പറഞ്ഞു.

കോടിയേരിയുടെ പരാമര്‍ശം എല്‍ഡിഎഫിന്റെ വോട്ടുകള്‍ നഷ്ടമാക്കും. പരാമര്‍ശം ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് 31ന് തെളിയും. ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്തുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സമയം പാഴാക്കുകയാണ്. അവര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയും പറയാനില്ല. ഇന്ധന വിലവര്‍ദ്ധനവിനെതിരായ രാജ്യവ്യാപക സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും എ കെ ആന്റണി പറഞ്ഞു.

You might also like