അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ തന്നെ മുഖത്തടിച്ചു ടെന്നി ജോപ്പൻ
ദൈവത്തിന് നന്ദിയുണ്ട്. തന്നെ കേസിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ്. അന്ന് കുടുക്കിയവർ എല്ലാം സന്തോഷിക്കട്ടെ. താൻ ആരുടേയും പേര് പറയുന്നില്ലെന്നും ടെനി ജോപ്പൻ പറഞ്ഞു. നിലവിൽ തനിക്ക് പെൻഷൻ കിട്ടുന്നില്ല
തിരുവനന്തപുരം|സോളാര്‍ കേസില്‍, മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയിലെടുത്ത കേസില്‍ മൂന്നാം പ്രതി ടെന്നി ജോപ്പനെ ഒഴിവാക്കി ഹൈക്കോടതി. 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന പരാതിയിലെടുത്ത കേസില്‍ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു.അതേസമയം ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയെന്നും ടെന്നി ജോപ്പൻ. ദൈവത്തോടു നന്ദി പറയുന്നു. അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ തന്നെ മുഖത്തടിച്ചു. ശത്രുക്കൾ പുറത്തല്ല, ഉള്ളിൽ തന്നെയായിരുന്നുവെന്നും കോടതി വിധി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിക്കുന്നുവെന്നും ടെനി ജോപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ദൈവത്തിന് നന്ദിയുണ്ട്. തന്നെ കേസിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ്. അന്ന് കുടുക്കിയവർ എല്ലാം സന്തോഷിക്കട്ടെ. താൻ ആരുടേയും പേര് പറയുന്നില്ലെന്നും ടെനി ജോപ്പൻ പറഞ്ഞു. നിലവിൽ തനിക്ക് പെൻഷൻ കിട്ടുന്നില്ല. പുതിയ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും ജോപ്പൻ പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിൽ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കേസിൽ മൂന്നാം പ്രതിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. സരിത നായർക്ക് പണം കൊടുക്കാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ടെന്നി ജോപ്പനെ പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ ഈ കേസിൽ അറസ്റ്റിലായിരുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്.
“18ാം തിയതി ഉമ്മന്‍ചാണ്ടി സാറിന്റെ മൂന്നാം ചരമ വാര്‍ഷികമാണ്. അതിന് മുന്‍പ് ഇത്തരമൊരു വിധി ലഭിച്ചതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ഇത് ഉമ്മന്‍ചാണ്ടി സാറിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 13 വര്‍ഷക്കാലമായി ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്ക് ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ ക്രൂശിക്കാന്‍ വേണ്ടി എന്നെ കരുവാക്കി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് :– ടെന്നി ജോപ്പന്‍ പറഞ്ഞു
ടെന്നി ജോപ്പനെതിനെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പത്തനംതിട്ട മല്ലേലിൽ ശ്രീധരൻ നായർ ഹൈക്കോടതി അറിയിച്ചിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അനുമതി നൽകിയത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയിരുന്നില്ല. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.