അഫ്ഗാനിൽ അടച്ചു പൂട്ടിയ ഇന്ത്യൻ എംബസിതുറക്കണമെന്ന് താലിബാൻ

ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ നൽകിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പു നൽകുന്നു.

0

ഡൽഹി :കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ട താലിബാൻ .അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ നൽകിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പു നൽകുന്നു.

ദോഹയിൽ താലിബാനുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്നു വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.താലിബാനുമായി ഇനിയും ചർച്ചയുണ്ടാവുമോ എന്ന് ഇപ്പോൾ പറയുന്നില്ലെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു. നല്ല പ്രതികരണമാണ് ചർച്ചയിൽ കിട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം ഇരുപക്ഷവും എടുത്തില്ല. താലിബാൻ ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് വിദേശകാര്യവക്താവ് ഒഴിഞ്ഞു മാറി.അഫ്ഗാനിസ്ഥാൻ മണ്ണ് ഭീകരസംഘ‍‍ടനകൾ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും മറ്റുകാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു അരിന്ദം ബാഗ്ച്ചിപറഞ്ഞു

You might also like

-