ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിലേക്കു സഞ്ജു സാംസൺ

0

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്ബരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സ‍്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.ഓസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റത്.

You might also like

-