സിറിയ തുർക്കി ഭൂകമ്പത്തിൽ മരണ സംഖ്യ 1000 കടന്നതായിറിപ്പോർട്ട് 1800 പേർക്ക് പരിക്ക്

ഭൂകമ്പത്തിൽ അകപ്പെട്ട് ദൂരിതം അനുഭവിക്കുന്ന സിറിയക്കും തുർക്കിക്കും അടിയന്തര സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾഅറിയിച്ചു ദൂരന്ത ബാധിത തുർക്കിയിലും സിറിയയിലും രക്ഷപ്രവർത്തനങ്ങൾക്കായി ഡച്ച് സെർച്ച് ആൻഡ് റെസ്ക്യൂ ടീം ചേരുമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു

0

ഈസ്താംബുള്‍ | ശക്തമായ ഭൂചലനത്തില്‍ തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം സിറിയ തുർക്കി ഭൂകമ്പത്തിൽ മരണ സംഖ്യ 1000 കടന്നതായിറിപ്പോർട്ട്
1800 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു

BNO News Live
@BNODesk
TURKEY Gaziantep: 80 dead Marash: 70 dead, 200 inj Malatya: 47 dead, 550 inj Adıyaman: 28 dead, 22 inj Osmaniye: 20 dead, 200 inj Şanlıurfa: 18 dead, 200 inj Diyarbakır: 14 dead, 79 inj Adana: 11 dead, 118 inj Kilis: 8 dead, 10 inj Hatay: 4 dead, 7 inj SYRIA 320 dead, 1,000 inj

ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പ്രാദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു .

ഭൂകമ്പത്തിൽ അകപ്പെട്ട് ദൂരിതം അനുഭവിക്കുന്ന സിറിയക്കും തുർക്കിക്കും അടിയന്തര സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾഅറിയിച്ചു
ദൂരന്ത ബാധിത തുർക്കിയിലും സിറിയയിലും രക്ഷപ്രവർത്തനങ്ങൾക്കായി ഡച്ച് സെർച്ച് ആൻഡ് റെസ്ക്യൂ ടീം ചേരുമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. “ഈ ഗുരുതരമായ പ്രകൃതിദുരന്തത്തിന്റെ ഇരകളോടൊപ്പമാണ് ചിന്തകൾ.”അദ്ദേഹം തുർക്കി പ്രസിഡന്റ് എർദോഗനോട് അനുശോചനം അറിയിച്ചു

ഗ്രീസും “വിഭവസമാഹരണം” നടത്തുമെന്നും ദുരിത ബാധിത പ്രദേശങ്ങളെ “ഉടൻ” സഹായിക്കുമെന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസ് പറഞ്ഞു.സെർബിയയുടെയും സ്വീഡന്റെയും നേതാക്കളും മേഖലയിലേക്ക് സഹായം അയക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലും സിറിയയിലുമായി 500ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം .തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരിക്കും ഇതെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഭൂകമ്പ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹിക്സ് പറയുന്നു.
തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് 40 ലധികം തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
ദശലക്ഷക്കണക്കിന് സിറിയൻ അഭയാർത്ഥികളാണ് പ്രഭവകേന്ദ്രത്തിന് സമീപം താമസിക്കുന്നത്. 3.7 ദശലക്ഷം സിറിയക്കാർ രാജ്യത്ത് അഭയം പ്രാപിക്കുന്ന തുർക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രദേശമാണ് തുർക്കി .നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടേക്കും.ഇരു രാജ്യങ്ങളിലും രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുയാണ് മരണസംഖ്യ ആയിരം കടന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

You might also like

-