കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു.

മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. സയ്യിദ് ​ഗീലാനിയുടെ വിയോ​ഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന സയ്യിദ് ഗീലാനി 1972, 1977, 1982 വർഷങ്ങളിൽ സോപോറിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏറെ നാളായി വീട്ടുതടങ്കലിലായിരുന്നു.

0

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഗിലാനി. മൂന്ന് തവണ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. സയ്യിദ് ​ഗീലാനിയുടെ വിയോ​ഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന സയ്യിദ് ഗീലാനി 1972, 1977, 1982 വർഷങ്ങളിൽ സോപോറിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏറെ നാളായി വീട്ടുതടങ്കലിലായിരുന്നു.

സോപോറിൽ നിന്നായിരുന്നു മൂന്നുതവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കശ്മീരിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്. ഏറെ നാൾ വീട്ടുതടങ്കിലിലായിരുന്നു ഗിലാനി. മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.

You might also like

-