ദീര്‍ഘദൂര സര്‍വീസുകള്‍ക്കായിഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് ബസ്സുകൾ ഇനി ഹ്രസ്വദൂര യാത്രക്കും ഉപയോഗിക്കും

ഗതാഗത മന്ത്രിയും സി ഐ ടി യു വും പരസ്യപ്പോരിലേക്ക്. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സി ഐ ടി യു പരസ്യമായി പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം | ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച സ്വിഫ്റ്റ് കമ്പനി ഇനി ഹ്രസ്വദൂര യാത്രകളും നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. നഗരത്തിൽ അടുത്തിടെ ആരംഭിച്ച സിറ്റി സർക്കുലർ സര്‍വീസ് ഉടൻ സ്വിഫ്റ്റ് ഏറ്റെടുക്കും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക് ബസുകൾ കെഎസ്ആര്‍ടിസി വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും.

എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹര്‍ജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത് സർക്കാരിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറിനും ആശ്വാസം നല്‍കുന്നുസ്വിഫ്റ്റ് കമ്പനി സാവധാനം കെ.എസ്.ആർ.ടി.സിയെ വിഴുങ്ങും എന്ന ഭീതിയാണ് ജീവനക്കാർക്കുള്ളത്. സ്വിഫ്റ്റിനെതിരായിട്ടുള്ള ഹർജികൾ തള്ളിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് കെ.എസ്.ആർ.ടിസിയിലെ പ്രതിപക്ഷ യൂണിയനുകളായ ടിഡിഎഫിൻറെയും ബിഎംഎസിൻറെയും തീരുമാനം.

അതേസമയം ഗതാഗത മന്ത്രിയും സി ഐ ടി യു വും പരസ്യപ്പോരിലേക്ക്. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സി ഐ ടി യു പരസ്യമായി പ്രഖ്യാപിച്ചു. കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. കെ എസ് ആർ ടി സി യിലെ സി ഐ ടി യു അംഗീകൃത യൂണിയനായ കെ എസ് ആർ ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനമുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

You might also like

-