സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്.

“സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും”

0

തിരുവനന്തപുരം| സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു. സാധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ്‌ ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് ഈ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12.10നാണ് പോസ്റ്റ് ഇട്ടത്.

“സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൂടുതൽ വിവരങ്ങളൊന്നും തന്നെ സ്വപ്നാ സുരേഷ് പങ്കുവെച്ചിരിക്കുന്നത്.

സ്വപ്‍ന സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്

 

You might also like