സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തുന്നത്.

0

കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് ഷാജ് കിരണ്‍ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുടങ്ങിയ മൊഴിയെടുപ്പ് നടപടികൾ വൈകിട്ട് 5.50 വരെ നീണ്ടു. കേസിൽ ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.

സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തുന്നത്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.

You might also like