സ്വര്‍ണ്ണക്കടത്ത് , സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ  കസ്റ്റംസ് പിടിച്ചെടുത്തു 

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും പെടുത്താന്‍ പറ്റുമോ എന്ന് ചിലര്‍ ആലോചിക്കുന്നു

0

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ  കസ്റ്റംസ് പരിശോധന പൂര്‍ത്തിയായി. സിസിടിവി ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെയുളളവ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിരിക്കുകയാണ് കസ്റ്റംസ്

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ  മുഖ്യ ആസുത്രകയായ സ്വപ്‌ന സുരേഷിന്റെ പങ്കിനെ കുറിച്ച് വ്യക്തമായത്.ഇതേ തുടർന്നാണ് ഇവരുടെ വീട്  കസ്റ്റംസ്  റൈഡ് ചെയ്തത്

അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും പെടുത്താന്‍ പറ്റുമോ എന്ന് ചിലര്‍ ആലോചിക്കുന്നു. സ്വപ്ന സുരേഷിന്‍റെ നിയമനം താന്‍ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് തന്നെയാണ്. അത് കൃത്യമായി അന്വേഷിക്കുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല, അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം, ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോവുകയാണ്, അന്വേഷണ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-