കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിൽ സെൽഫി എടുത്ത് ഷോ കാണിച്ച്  സുരഷ് ഗോപി.. സുരേഷ്ഗോപിയോട് നിയമവും മര്യാദയും പഠിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

.വട്ടവട ടൗണിൽ ആഡംബരകാരിൽ എത്തിയ സുരേഷ് ഗോപി വാഹനം സിനിമാസ്റ്റൈലിൽ നിർത്തി ബി ജെ പി പ്രദേശിക നേതാക്കൾക്കൊപ്പം കാതടിപ്പിക്കുന്ന ബി ജെ പി മുദ്രാവാക്ക്യവുംവായി മരണവീട്ടിലേക്ക്

0

 

വട്ടവട : മഹാരാജാസ് കോളേജിൽ എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടിലേക്കു സുരേഷ് ഗോപിയുടെ സിനിമാസ്റ്റൈൽ ഷോ .വട്ടവട ടൗണിൽ ആഡംബരകാരിൽ എത്തിയ സുരേഷ് ഗോപി വാഹനം സിനിമാസ്റ്റൈലിൽ നിർത്തി ബി ജെ പി പ്രദേശിക നേതാക്കൾക്കൊപ്പം കാതടിപ്പിക്കുന്ന ബി ജെ പി മുദ്രാവാക്ക്യവുംവായി മരണവീട്ടിലേക്ക് ഇടക്കിടക്ക് റോഡിൽ കുടിനിന്നവരുമായി സെൽഫി ഒടുവിൽ അഭിയുടെ വീട്ടിൽ “മകന്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമാണോ” മരിച്ച അഭിയുടെ അച്ഛനോട്,” പോലീസിൽ വിശ്വാസമുണ്ടന്ന്” അച്ചൻ .”മകൻ സി പി എം ലും എസ് ഫ് എഐയിലും പ്രവർത്തിച്ചതുകൊണ്ടല്ലേ മരിക്കാനിടയായത് “വീണ്ടും ചോദ്യo പാർട്ടിയിൽ വിശ്വാസമുണ്ടന്ന് വീണ്ടും വീട്ടുകാരുടെ മറുപടി അനുകൂല മറുപടി ഇല്ലാത്തതിനാൽ അടുത്ത ചോദ്യo വീട്ടിലെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് “എവിടെ എല്ലാവര്ക്കും ഒറ്റമുറി വീടാണല്ലോ എല്ലാവര്ക്കും വീട് വച്ചുകൊടുത്തുകൂടെ?” കേന്ദ്ര സർക്കാർ എല്ലാവര്ക്കും വീട് നല്കുന്നുണ്ടല്ലോ ? നാനൂറ്റി ഇരുപത്തേഴു കുടുംബങ്ങളാണ് വട്ടവടയിലുള്ളത് ഇതിൽ 287 പേർക്ക് സർക്കാർ പദ്ധതിയിൽ വീട് അനുദിച്ചട്ടുണ്ടന്ന്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . രാമരാജ് “അതെന്താണ് ബാക്കിയുള്ളവർക്ക് വീട് നല്കാത്തതെന്ന്” വീണ്ടും സിനിമാസ്റ്റൈൽ ചോദ്യo?.. ബാക്കിയുള്ളവർ എ പി എൽ ലിസ്റ്റിൽ കേന്ദ്ര സർക്കാർ പെടുത്തിയതുകൊണ്ടാണ് വീട് ലഭിക്കാത്തത് രാമരാജിന്റെ മറുപടി… എവിടെയല്ലാവരും ബി പി എൽ ആണെല്ലോ അതുകൊണ്ട് ഇവര്കെല്ലാം വീട് നൽകണമെന്ന് സൂപ്പർഡൈലോഗ്… . നിങ്ങൾക്ക് നിയമറിയില്ലന്ന് രാമരാജിന്റെ മറുപടി…” ചെരുപ്പുള്ളവനും കറന്റുള്ളവനും . എ പി എൽ ആണെന്ന് കേട്ടുനിന്നവർ കുടി സുരേഷ് ഗോപിയെ ഉദ്ദേശ്ക്കാൻ തുഅടങ്ങിയതോടെ തലതാഴ്ത്തി മടക്കം .പിന്നെ കൂടെ കുടിയവർക്കൊപ്പം ആർത്തുല്ലസിച്ചു സെൽഫി . പിന്നീട് ആഡംബര കാറിൽ മടക്കം
.അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവവര്‍ത്തകരാണ് മുതലെടുപ്പ് ഉദ്ദേശം വെച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെ സമീപിച്ചത്. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നും നിങ്ങളുടെ സഹായം ആവശ്യമില്ലെന്നും അഭിമന്യുവിന്റെ അച്ഛന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയിരുന്നു.പിന്നീടാണ് സിനിമാസ്റ്റൈലിൽ സൂപ്പർ തരാം വട്ടവടയിൽ എത്തുന്നത്

You might also like

-