സ്വവര്‍ഗാനുരാഗിയായ യുവതിയെ കൗണ്‍സിലിംഗിന് അയച്ച കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

യുവതിയെ വിട്ടുനല്‍കണമെന്ന് മങ്കാട് സ്വദേശിനി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി യുവതിയെ സന്ദര്‍ശിക്കുകയും യുവതി അന്യായതടങ്കലില്‍ അല്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു

0

ന്യൂഡല്‍ഹി| സ്വവര്‍ഗാനുരാഗിയായ യുവതിയെ കൗണ്‍സിലിംഗിന് അയച്ച കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ കൊല്ലം പുന്നത്തല സ്വദേശിനിയായ യുവതി മാതാപിതാക്കളുടെ തടങ്കല്‍ ആണെന്നും ചൂണ്ടിക്കാട്ടി മങ്കാട് സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സ്‌റ്റേ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

യുവതിയെ കൊല്ലത്തെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ഇ-കമ്മിറ്റി അംഗമായ സലീന വി ജി നായരുടെ മേല്‍നോട്ടത്തില്‍ കുടുംബ കോടതിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തും. കേരളത്തിലെ മിടുക്കിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ഒരാളായതുകൊണ്ടാണ് സലീനയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സലീനയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും കേസിലെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കോടതി വ്യക്തമാക്കി
യുവതിയെ വിട്ടുനല്‍കണമെന്ന് മങ്കാട് സ്വദേശിനി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി യുവതിയെ സന്ദര്‍ശിക്കുകയും യുവതി അന്യായതടങ്കലില്‍ അല്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയെ അഞ്ച് ദിവസത്തോളം മനഃശാസ്ത്രജ്ഞന് മുന്നില്‍ കൗണ്‍സിലിങ്ങിനായി ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

You might also like

-