ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക്

സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലുമെത്തി

0

മുംബൈ: ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലുമെത്തി. ബിഎസ്‌ഇയിലെ 225 കമ്ബനികള്‍ നേട്ടത്തിലും 670 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല. ബജാജ് ഫിനാന്‍സാണ് കനത്ത നഷ്ടത്തിലാണ്. ഏഷ്യന്‍ സൂചികകളും വന്‍ നഷ്ടത്തിലാണ്. നഷ്ടത്തില്‍ മുന്നില്‍ നിഫ്റ്റി ബാങ്ക് സൂചികയാണ്. സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു.

-

You might also like

-