പത്തനംതിട്ടഅഞ്ച് വയസുകാരി മർദ്ദനമേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ രക്ഷപ്പെട്ടു.

കുട്ടിയെ എത്തിച്ച സമീപവാസികള്‍ പറയുന്നത് കുട്ടിയുടെ രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ്.

0

പത്തനംതിട്ട :കുമ്പഴയിൽ അഞ്ച് വയസുകാരി മർദ്ദനമേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛൻ രക്ഷപ്പെട്ടു. മൂത്രമൊഴിക്കാനെന്ന പേരിൽ പുറത്തിറങ്ങിയപ്പോൾ രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.ഇന്നലെയാണ് രാജപാളയം സ്വദേശികളുടെ മകളായ അഞ്ചു വയസുകാരി മരിച്ചത്. സമീപവാസികളും അമ്മയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.മദ്യപാനിയായ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് നിഗമനം.

കുട്ടിയെ എത്തിച്ച സമീപവാസികള്‍ പറയുന്നത് കുട്ടിയുടെ രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ്. വീട്ടുജോലി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് മര്‍ദനമേറ്റത്. സമീപത്തെ കടയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ ചോദ്യംചെയ്യലും പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആരാണ് പ്രതി എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.