സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ശ്രീറാം വെങ്കിട്ടരാമൻആലപ്പുഴ ജില്ലാ കളക്ടർ

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്കും എറണാകുളം കളക്ടറായിരുന്ന ജാഫർ മാലികിന് പിആർഡി ഡയറക്ടറായും മാറ്റിയത്.

0

തിരുവനന്തപുരം| സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവ്വീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു.എസ് ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ചുമതലയ്ക്ക് ഒപ്പം കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയാണ് നൽകിയത്. ഈ ചുമതലയിൽ നേരത്തെയുണ്ടായിരുന്നത് എം ജി രാജമാണിക്യമാണ്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസെയെ ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ഈ സ്ഥാനത്ത് നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് മാറ്റിയത്.

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്കും എറണാകുളം കളക്ടറായിരുന്ന ജാഫർ മാലികിന് പിആർഡി ഡയറക്ടറായും മാറ്റിയത്. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലികിനുണ്ട്. ലാന്റ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോർജ്. ഇദ്ദേഹമാണ് പുതിയ തിരുവനന്തപുരം കളക്ടർ.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഡോ രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എംബിബിഎസ് എംഡി ബിരുധധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. ഇരുവരും 2013ലും 2014ലും അടുത്തടുത്ത വര്‍ഷങ്ങളില്‍ രണ്ടാം റാങ്കോടെയാണ് ഐഎഎസിലെത്തിയത്. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക.

You might also like

-