കാണാതായ കോണ്‍ഗ്രസ് എം.എല്‍.എയെ മുംബൈയിലെ ആശുപത്രിയില്‍

എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു.

0

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കാണാതായ ശ്രീമന്ത് പാട്ടീലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 8 മണി വരെ എം.എല്‍.എ റിസോര്‍ട്ടിലുണ്ടായിരുന്നതായും പിന്നീട് കണ്ടില്ലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു.