തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു, യുദ് എഫ് എം എൽ എ മാർക്കെതിരായ പരാതിയിൽ കൂടതൽ വ്യക്തതതേടി

വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ആരോപണം. ഐസക്കിനോട് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. എത്തിക്സ് കമ്മിറ്റി മന്ത്രിയില്‍നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിലാദ്യം.

0

തിരുവനതപുരം :ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള നടപടി സഭാ ചരിത്രത്തില്‍ ആദ്യമെന്നും സ്പീക്കര്‍. നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

അവകാശ ലംഘന നോട്ടീസിൽ മന്ത്രി തോമസ് ഐസക്ക് അദേഹത്തിന്റെ ഭാഗം വിശദീകരിച്ചതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സിഎജി റിപ്പോർട്ടിൽ അടിസ്ഥാനപരമായ ചില കാര്യങ്ങൾ മന്ത്രി ഉന്നയിച്ചു. പ്രിവിലേജ് കമ്മിറ്റി രണ്ട് വശങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകട്ടെയെന്നും, മന്ത്രി ഉന്നയിച്ചത് കേവലം അവകാശ ലംഘന പ്രശ്നമല്ലാത്ത സാഹചര്യത്തിൽ സ്പീക്കർ സ്വന്തമായി തീരുമാനം എടുക്കേണ്ടതില്ലെന്നും ശ്രീരാമകൃഷ്ണൻ.

അതേസമയം എം.എല്‍.എമാരായ വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഫയൽ സ്പീക്കർ തിരിച്ചയച്ചു.
അഴിമതി നിരോധനനിയമം പ്രതികാരത്തിന്റെ വഴിയിലേക്കു പോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു. ആരോപണം ഉയർന്നിരിക്കുന്ന കാര്യങ്ങൾ എം.എല്‍.എമാരുടെ ചുമതലകളുടെ ഭാഗമാണോയെന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.പ്രളയ ദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനി പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള ആരോപണം. പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്നാണ് അന്‍വര്‍ സാദത്തിനെതിരെ ഉയർന്ന ആരോപണം.

You might also like

-