അരിസ്‌റ്റോ സുരേഷിന് നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യാ മേനോന്‍ എത്തുന്നു.

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ് ചിത്രം. ചിത്രത്തില്‍ ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രമായാണ് അരിസ്‌റ്റോ സുരേഷ് വേഷമിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

0

അരിസ്‌റ്റോ സുരേഷിന് നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യാ മേനോന്‍ എത്തുന്നു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ് ചിത്രം. ചിത്രത്തില്‍ ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രമായാണ് അരിസ്‌റ്റോ സുരേഷ് വേഷമിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

ഉച്ചഭാഷിണി നിരോധിച്ചതോടെ ബന്ധപ്പെട്ടമേഖലയില്‍ ജോലിചെയ്യുന്ന ആള്‍ക്കാരുടെ ജീവിതസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വ്യതിചലനങ്ങളാണ് കോളാമ്പിയില്‍ ചര്‍ച്ച ചെയ്യുന്നത്.

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍ , ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. രമേഷ് നാരായണനാണ് സംഗീത സംവിധാനം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി.
കോളാമ്പിയില്‍ അഭിനയിക്കുന്ന വിവരം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നിത്യാ മേനോന്‍ പങ്കുവെച്ചിരുന്നു.

You might also like