ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും

അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

0

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വ്യാപക അറസ്റ്റിൽ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുതെന്ന് വ്യക്തമാക്കിയ കോടതി, അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂയെന്നും നിർദേശിച്ചു. തെറ്റ് ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്‌താൽ കനത്ത വില നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുംശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ 2061 പേർ‌ അറസ്റ്റിലായി. ആകെ 452 കേസുകൾ രജിസ്റ്റ‌ർ ചെയ്തതായി പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. 1500 പേരെ ജാമ്യത്തിൽ വിട്ടു. ഇന്നലെ 1,410 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്.

You might also like

-