അഞ്ചു മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിനോടു ദയവുണ്ടാകണമെന്ന് കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ ജൂറി തള്ളി,  ജോണ്‍സിനെ വധശിക്ഷക്ക് വിധിച്ചു

വിവാഹമോചനത്തിനുശേഷം കുട്ടികളെ മാതാവിന് വിട്ടു കൊടുക്കുകയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

0

 

സൗത്ത് കരോളിനാ: ഒരു വയസ്സു മുതല്‍ 8 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോണ്‍സിന്(37) ലക്‌സിംഗ്ടണ്‍ കൗണ്ടി ജൂറി ഐക്യകണ്‌ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂണ്‍ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്.

ടീം ജോണ്‍സും, ഭാര്യ ആംബര്‍ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാല്‍ ടീമിനെയാണ് കുട്ടികളെ ഏല്‍പിച്ചിരുന്നത്. കംപ്യൂട്ടര്‍ എന്‍ജിനീയറായിരുന്ന ടീം മയക്കുമരുന്നിനടിമയായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് മാതാവിന് കുട്ടികളെ കാണാന്‍ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളര്‍ ശമ്പളം വാങ്ങിയിരുന്ന ഇന്റല്‍ കംപ്യൂട്ടര്‍ എന്‍ജീനിയറായിരുന്നു ടീം.
വിവാഹമോചനത്തിനുശേഷം കുട്ടികളെ മാതാവിന് വിട്ടു കൊടുക്കുകയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

ആറു വയസ്സുള്ള നാഥന്‍ അമ്മയെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ ആദ്യം ഈ കൂട്ടിയെയാണ് ടീം കൊലപ്പെടുത്തിയത്.

മീറ(8), ഇല്ലിയാസ്(7), ഗബ്രിയേല്‍(2), അബിഗെയ്ല്‍(1) എന്നിവരെ പിന്നീടും ക്രൂരമായി കൊലപ്പെടുത്തി. അഞ്ചു കുട്ടികളുടെയും മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാക്കി എസ്.യു.വി.യുടെ പുറകിലിട്ടു ഒമ്പതുദിവസമാണ് ഇയാള്‍ ചുറ്റികറങ്ങിയത്. പിന്നീട് ഹില്‍ടോപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബര്‍ 6 ന് ടീം ജോണ്‍സ് പോലീസ് പിടിയിലായി. തുടര്‍ന്ന് പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലബാമയില്‍ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബേബി സിറ്റര്‍മാര്‍ മൊഴിനല്‍കിയിരുന്നു.

You might also like

-