കൊലക്ക് പാമ്പിനെ ആയുധമാകുമ്പോൾ പാമ്പിനെ സ്നേഹിക്കുന്ന മലയാളിയുടെ വീഡിയോ പങ്കു വച്ച് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ , വയറലായി ” മമ്മാലിയുടെ രാജവെമ്പാലയുടെ കുളിസീൻ”

ഒഡിഷയിലെ  മുതിന്ന  ഐ എഫ് എസ് ഓഫീസർ സുസന്റ നന്ദ   ട്വിറ്റ്  ചെയ്തവീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയൽ വയറലായിരിക്കുകയാണ്

0

ന്യൂസ് ഡെസ്ക് : ഗാർഹിക പീഡനത്തെത്തുടർന്നു  സ്വന്തഭാര്യ വിവാഹ മോചനം  ശ്രമിച്ചപ്പോൾ  പാമ്പിനെ ആയുധമാക്കി  ഭാര്യയെ വകവരുത്തിയ  ഭർത്താവിന്റെ കഥ ലോകം ചർച്ച ചെയ്യുമ്പോൾ ഒഡിഷയിലെ  മുതിന്ന  ഐ എഫ് എസ് ഓഫീസർ സുസന്റ നന്ദ   ട്വിറ്റ്  ചെയ്തവീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയൽ വയറലായിരിക്കുകയാണ് അപകടമാണിത്… ഒരിക്കലും ആരും ഇത് അനുകരിക്കരുത് എന്ന് പറഞ്ഞാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ കാണുന്ന പാമ്പിനെ കുളിപ്പിക്കുന്ന യുവാവ് മലയാളിയാണ്. പാലക്കാട് നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശിയായി മമ്മാലി വീഡിയോയിലുള്ളത്.