വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത.

0

ഡോ. വിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത.

തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവ്‌ജ്യോത് ഗോസയാണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ഡോ. വി വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും. ആലപ്പുഴ ജില്ലാ കലക്ടര്‍ എം അഞ്ജനയെ കോട്ടയത്തേക്ക് മാറ്റി. ബി ജയതിലകാണ് റവന്യൂ സെക്രട്ടറി. റഷിത റോയ് ആണ് കാര്‍ഷിക ഉല്‍പാദന കമ്മീഷണര്‍.