ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

പ്രാഥമിക പരിശോധനയിൽ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

0

ആലപ്പുഴ :കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

You might also like