വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം ആറ് വയസുകാരിയും 59 വയസുകാരനുമരിച്ചു

മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

0

വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു. നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്.