36 കോടിയുടെ തിമിംഗല ഛർദിയുമായി ആറ് മലയാളികൾ പിടിയിൽ

പാലക്കാട് നിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 36 കിലോ ആംബർഗ്രീസും ഒരു ഇന്നോവ കാറും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്

0

കന്യാകുമാരി |മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണൻ, വീരാൻ എന്നിവരാണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇന്നലെ പിടികൂടിയത്.മാർത്താണ്ഡം റെയിൽവേ സ്റ്റേഷന് സമീപം വിരിവിളയിൽ കാറിലെത്തിയ സംഘം ആംബർഗ്രീസ് കൈമാറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട് നിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 36 കിലോ ആംബർഗ്രീസും ഒരു ഇന്നോവ കാറും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.വിലയേറിയ സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കാനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി

You might also like

-