ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെതിരെ പ്രതിക്ഷേധം കടുപ്പിച്ച് പ്രതിപക്ഷം

"സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ശിവശങ്കറിൽ ഒതുങ്ങുന്ന കേസല്ല ഇത്. യഥാർത്ഥ ആസൂത്രകരിലേക്ക് അന്വഷണ സംഘം എത്തും.

0

തിരുവനന്തപുരം :മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുക്കുകയൂം അറസ്റ് രേഖപ്പെടുത്തുകയും ചെയ്തതോടെ .കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറിന്റെ വീഴ്ചയില്‍ കേവലം തള്ളിപ്പറയല്‍ കൊണ്ടു മാത്രം മുഖ്യമന്ത്രിക്ക് തലയൂരാനാവില്ല. പ്രതിപക്ഷമാകട്ടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്യും.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുന തിരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയാകട്ടെ ശിവശങ്കറിനെ തള്ളിപ്പറയാനോ സംരക്ഷിക്കാനോ ശ്രമിച്ചില്ല. കസ്റ്റംസിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, എന്‍ഐഎ എന്നിങ്ങനെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോഴും അവയൊക്കെ ശരിയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഭരണപക്ഷത്തിന് ആശ്വാസമായിരുന്നു. പക്ഷേ കാര്യങ്ങള്‍ തകിടം മറിഞ്ഞത് വളരെ വേഗവും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം വരികയും ഉന്നത ഉദ്യോഗസ്ഥരെ സിബിഐ വിളിപ്പിക്കുകയും ചെയ്തപ്പോള്‍ പിണറായി വിജയന്‍ നിലപാടു മാറ്റി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന വിമര്‍ശനം സിപിഐഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായി, കേസന്വേഷണങ്ങളില്‍ സിബിഐക്ക് നല്‍കിയ പൊതു അനുമതി ഏതു നിമിഷവും കേരളം പിന്‍വലിക്കാം എന്ന നിലയിലായി കാര്യങ്ങള്‍.
“സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ശിവശങ്കറിൽ ഒതുങ്ങുന്ന കേസല്ല ഇത്. യഥാർത്ഥ ആസൂത്രകരിലേക്ക് അന്വഷണ സംഘം എത്തും. പാർട്ടിക്ക് നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയുന്നതാണ് നല്ലതെന്നും “വി മുരളിധരൻ പറഞ്ഞു.കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചുകൊണ്ട് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്ത അന്വേഷണ ഏജൻസികളെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ അറിയിച്ചു. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന് കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്ന്  കെ സുരേന്ദ്രൻ പറഞ്ഞു.പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നത അധികാരങ്ങള്‍ കയ്യാളിയിരുന്ന സ്ഥാനത്ത് നിന്നാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനിലേക്ക് എം ശിവശങ്കര്‍ എത്തുന്നത്. വിവിധ അന്വേഷണ ഏജന്‍സികളുടെ മാരത്തോണ്‍ ചോദ്യം ചെയ്യലും ശിവശങ്കറിന് നേരിടേണ്ടി വന്നു.

കേസിന്റെ നാൾവഴികൾ

ജൂണ്‍ 30ന് ദുബൈയിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗേജ് കണ്ടെത്തുന്നതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് തുടക്കമാവുന്നത്. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജരായിരുന്ന സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്‍റ മുഖ്യ ആസൂത്രകയെന്ന് അന്വേഷണ സംഘം തുടര്‍ന്ന് കണ്ടെത്തി. തൊട്ട് പിന്നാലെ സ്വപ്നയുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായ ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളും പുറത്ത് വന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 7ന് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.ജൂലായ് 14ന് കസ്റ്റംസ് ആദ്യമായി ശിവശങ്കറെ ചോദ്യം ചെയ്തു.ഇതിനെ പിന്നാലെ ജൂലൈ 16ന് ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കസ്റ്റംസിനെ കൂടാതെ എന്‍ഐഎയും സ്വര്‍ണക്കടത്ത് കേസിലേക്ക് വന്നതോടെ ശിവശങ്കറിന് മേല്‍കുരുക്ക് മുറുകി. ജൂലൈ 23ന് എന്‍ഐഎയും ശിവശങ്കറെ ചോദ്യം ചെയ്തു. പിന്നീട് ജൂലൈ 27നും 28നും രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. ഓഗസ്റ്റ് 7ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശിവശങ്കറെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തി. ഓഗസ്റ്റ് 16ന് വീണ്ടും ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

സെപ്റ്റംബര്‍ 24ന് സ്വപനയേയും ശിവശങ്കറേയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഒക്ടോബര്‍ 10ന് സമാനമായ രീതിയില്‍ കസ്റ്റംസും ചോദ്യം ചെയ്തു. ഒക്ടോബര്‍ 14ന് ചോദ്യം ചെയ്യലിന് ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. ഒക്ടോബര്‍ 16ന് കസ്റ്റംസ് സംഘം വീട്ടിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 23ന് ഹരജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാകാം എന്ന ഗുരുതരമായ ആരോപണം ഇ.ഡി ഹൈക്കോടതിയില്‍ ഉന്നയിക്കുന്നു.എന്നാല്‍ ശിവശങ്കറെ 28 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 28ന് ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.വിധി വന്ന് 5 മിനുട്ടിനുളളില്‍തന്നെ എന്‍ഫോഴ്സ്മെന്‍റ് സംഘം ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ശിവശങ്കറിന്‍റയും സ്വര്‍ണക്കടത്ത് കേസിൻറെയും ഭാവി ഇനി നിര്‍ണയിക്കുക.

You might also like

-