സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം

ന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു

0

തിരുവനന്തപുരം |കണിയാപുരത്ത് കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്.

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിൽവർ ലൈൻ കല്ലുകൾ പിഴുതുമാറ്റി. പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലത്തെത്തിയിട്ടുണ്ട്.നേരത്തെ തന്നെ ഇവിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ഇവിടെ കല്ല് സ്ഥാപിച്ചത്. ആ സർവേക്കല്ലാണ് ഇപ്പോൾ പിഴുതുമാറ്റിയിരിക്കുന്നത്.
പോലീസ് നടപടിയെ കെ പി സി സി പ്രസിഡണ്ട് രൂക്ഷമായി വിമർശിച്ചു “പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ല . പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റു… അദ്ദേഹം പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷൻ രംഗത്ത് വന്നു. സംസ്ഥാന സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

You might also like