ഡൽഹിയുടെ പെൺ കരുത്ത് ഷീലാ ദീക്ഷിത് വിടവാങ്ങി….

81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു

0

ഡൽഹി : മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്.

ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവർ.ഇന്നും ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്നു അവർ. അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു ‘ദില്ലിയുടെ മരുമകൾ’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത്. 15 വർഷം ദില്ലിയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാർട്ടിക്ക് മുന്നിൽ മാത്രമാണ്. വാർധക്യ കാലത്ത് പോലും, ഏറ്റവുമൊടുവിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ പാർട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആണ്.

ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് 2013 ല്‍ അരവിന്ദ് കെജ്രിവാളിനോടാണ് പരാജയപ്പെട്ടത്. ഇതിനു പിന്നാലെ 2014 മാര്‍ച്ചിലാണ് കേരളാ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അഞ്ചുമാസക്കാലമാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ പദവിയില്‍ ഉണ്ടായിരുന്നത്

You might also like

-