കാമുകനുമായി ജിവിക്കാൻ ഭർത്താവിനെ കൊന്ന് രാസവസ്തുവിൽ ലയിപ്പിച്ചു

ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്നാണ് 30 കാരനായ രാകേഷിനെ കൊലപ്പെടുത്തിയത്. രാധയുടെ സഹോദരി കൃഷ്ണയും ഭർത്താവും കുറ്റകൃത്യത്തിൽ പങ്കാളികളാണ്

0

പട്‌ന: കാമുകനുമായി ജിവിക്കാൻ ഭാര്യയുടെ ആസൂത്രണ കൊലപാതകം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാസവസ്തുവിൽ ലയിപ്പിച്ചു .ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം. ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്നാണ് 30 കാരനായ രാകേഷിനെ കൊലപ്പെടുത്തിയത്. രാധയുടെ സഹോദരി കൃഷ്ണയും ഭർത്താവും കുറ്റകൃത്യത്തിൽ പങ്കാളികളാണ്.

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിൽ വച്ചാണ് ഇരുവരും രാകേഷിനെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ രാസവസ്തു ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കവെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ അറിയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് വന്നപ്പോഴേക്കും മൃതദേഹം ചിന്നഭിന്നമായിരിന്നു .സുഭാഷും രാകേഷും അനധികൃത മദ്യ വ്യാപാരം നടത്തുന്നവരാണ്.പ്രതികളായ നാല് പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഹരേന്ദ്ര തിവാരി പറഞ്ഞു.

You might also like