നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സ്ത്രീകൾക്കും പങ്ക് ഉടൻ അറസ്റ്റ്

കേസിൽ സ്ത്രീകൾക്ക് പങ്കുണ്ടെന്നു കഴിഞ്ഞ ദിവസ്സം ഇന്ത്യാവിഷൻ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു തട്ടിപ്പിൽ ഇരകൾക്ക് സംശയം തോന്നതിരിക്കാൻ സംഘത്തിൽ പെട്ട സ്ത്രീകളെ ഉപയോഗിച്ചിരുന്നു

0

കൊച്ചി :നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കെന്ന് പൊലീസ്. കേസിൽ
സ്ത്രീകൾക്ക് പങ്കുണ്ടെന്നു കഴിഞ്ഞ ദിവസ്സം ഇന്ത്യാവിഷൻ മീഡിയ
റിപ്പോർട്ട് ചെയ്തിരുന്നു തട്ടിപ്പിൽ ഇരകൾക്ക് സംശയം തോന്നതിരിക്കാൻ സംഘത്തിൽ പെട്ട സ്ത്രീകളെ ഉപയോഗിച്ചിരുന്നു പ്രധാന പ്രതിയുടെ പെൺ സുഹൃത്തിനെ ഇന്ന് അറസ്റ്റ് അറസ്റ് ചെയ്‌തേക്കും . ഹാർദ്രബാദിൽ നിന്നും എത്തുന്ന ഷംന കാസിമിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും അതിനിടെ പരാതിയുമായി രംഗത്തെത്തിയ യുവതികളെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിത്തുന്നതു്യും വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട് .

പ്രതികളെ ഡിസിപിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. പ്രതികള്‍ പിടിയിലായതിന് ശേഷം കൂടുതല്‍ പേര്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും റിസ്പ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.നിരവധി സ്ത്രീകളെ സംഘം ലൈംഗികമായി ചൂക്ഷണം ചെയ്തതായും വിവരമുണ്ട്

കേസില്‍ പിടിയിലായ മുഖ്യപ്രതി ഷെറീഫിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ പ്രതികളെ സഹായിച്ചവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. കേസിലെ മറ്റൊരു പ്രതി അബൂബക്കറിനെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. മറ്റ് അഞ്ച് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

You might also like

-