എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നും സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു ?

എഡിജിപി എം ആര്‍ അജിത്കുമാറും, ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലിസ് ക്യാമ്പില്‍ എത്തി. സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. മട്ടന്നൂര്‍, മാലൂര്‍ എന്നിവിടങ്ങളിലെ സാക്ഷികളെ ആണ് കോഴിക്കോട് എത്തിച്ചത്

0

കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതായാണ് വിവരം .കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. സാക്ഷികളെ എത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ്. എഡിജിപി എം ആര്‍ അജിത്കുമാറും, ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലിസ് ക്യാമ്പില്‍ എത്തി. സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. മട്ടന്നൂര്‍, മാലൂര്‍ എന്നിവിടങ്ങളിലെ സാക്ഷികളെ ആണ് കോഴിക്കോട് എത്തിച്ചത്.അക്രമണ സമയത്ത് പ്രതി ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ ഇയാള്‍ വസ്ത്രം മാറിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാഗ് നഷ്ടമായിട്ടും ഇയാള്‍ എങ്ങനെ വസ്ത്രം മാറി എന്നതില്‍ ദുരൂഹതയുണ്ട്. ട്രെയിനിനകത്ത് പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ദില്ലിക്ക് എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തൽ.

അതിനിടെ, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

You might also like

-