നയം വ്യക്തം ? കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഇല്ല. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ,

കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 25 ലക്ഷത്തിൻ്റെ പരിരക്ഷ, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപനം.

തിരുവനന്തപുരം | കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഇല്ലാതെ നയപ്രഖ്യാപനം. കേന്ദ്രത്തിന് എതിരെ നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തും – എന്നാണ് നയപ്രഖ്യാപനത്തില്‍ പറയുന്നത്. നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 13 മിനുട്ട് നയപ്രഖ്യാപന പ്രസംഗം നീണ്ടു.ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിലെ കേരളത്തിന്റെ അവകാശങ്ങള്‍, ഭാരതത്തിന്റെ ഭരണഘടനയുടെ നെടുംതൂണുകളിന്മേല്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അവകാശപ്പെട്ട സാമ്പത്തിക വിഹിതവും ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തും കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യയാത്ര സർക്കാരിൻ്റെ ഉറപ്പ്. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 25 ലക്ഷത്തിൻ്റെ പരിരക്ഷ, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപനം. – നയപ്രഖ്യാപനത്തില്‍ വിശദമാക്കുന്നു.

കേരളത്തിന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ ദൃഢമായി സംരക്ഷിക്കുന്നതിനൊപ്പം സഹകരണ ഫെഡറലിസത്തിലും കേന്ദ്രസര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലുകളിലും സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. അവസാനഭാഗത്തും വന്ദേ മാതരം വായിച്ചു.

അതേസമയം വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യു ഡി എഫിന്റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനമെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബി ജെ പിയേയും കേന്ദ്ര സര്‍ക്കാരിനെയും വാക്കുകൊണ്ട്‌ പോലും വിമര്‍ശിക്കാത്ത നയമാണ്‌ സംസ്ഥാന സര്‍ക്കാരിനെന്ന്‌ നയപ്രഖ്യാപനം വ്യക്തമാക്കുന്നുവെന്നും സി പി എം പ്രസ്താവനയിലൂടെ വിമർശിച്ചു. കേന്ദ്രവും ബി ജെ പിയും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സമീപനങ്ങളെക്കുറിച്ചും സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ല. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതിനോട്‌ സഹകരിച്ച്‌ മുന്നോട്ടുപോകാനാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന കള്ളപ്രചരണം ആവര്‍ത്തിക്കാനാണ്‌ നയപ്രഖ്യാപനത്തില്‍ ഉടനീളം ശ്രമം നടന്നത്‌. റിസര്‍വ്‌ ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച്‌ 5,429 കോടി രൂപ ട്രഷറിയില്‍ ബാക്കിവെച്ചുകൊണ്ടാണ്‌ ഇടതുസര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചത്‌. പൊതുകടം വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞ സര്‍ക്കാരായിരുന്നു എല്‍ ഡി എഫിന്റേത്‌. കടബാധ്യതയില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ്‌ കേരളത്തിന്റെ സ്ഥാനം. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന ഉപരോധ സമാനമായ സാമ്പത്തിക അടിച്ചമര്‍ത്തലാണ്‌ കേരളത്തിന്റെ മുന്നേറ്റത്തിന്‌ തടസമായുള്ളത്‌. ആ നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ, കേരളത്തെ മുന്നോട്ട്‌ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ്‌ യു ഡി എഫ്‌ ശ്രമമെന്നും സി പി എം വിമർശിച്ചു.

You might also like

-