കേരളം ചീറിപ്പായും … കേരളത്തിന് വന്ദേ ഭാരത്ട്രെയിൻ

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി ആറു സ്റ്റോപ്പാകും ഉണ്ടാകുക.കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട്-കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം റൂട്ടിലും എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നുദക്ഷിണേന്ത്യയിൽ വന്ദേ ഭാരത് ഓടാത്ത ഏക സംസ്ഥാനമായിരുന്നു കേരളം

0

തിരുവനന്തപുരം| കേരളത്തിന് വന്ദേ ഭാരത് ലഭിക്കുമെന്ന് ഉറപ്പായി. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാണ് വന്ദേഭാരത് ഓടുന്നത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ദക്ഷിണ റെയിൽവേ ആരംഭിച്ചു.കേരളത്തിൽ വന്ദേ ഭാരത് ട്രെയിനിന്റെ വേഗം 100 മുതൽ 110 കിലോമീറ്റർ വരെ ആയിരിക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി ആറു സ്റ്റോപ്പാകും ഉണ്ടാകുക.കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട്-കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം റൂട്ടിലും എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നുദക്ഷിണേന്ത്യയിൽ വന്ദേ ഭാരത് ഓടാത്ത ഏക സംസ്ഥാനമായിരുന്നു കേരളം. തമിഴ്നാട്ടിലും കർണാടകത്തിലും ഇതിനോടകം വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു.

എന്നാൽ വന്ദേഭാരത് ട്രെയിന് കേരളത്തിൽ പരമാവധി വേഗത്തിൽ ഓടാനാകില്ല. 100 മുതൽ 110 കിലോമീറ്റർ ആയിരിക്കും കേരളത്തിൽ വന്ദേ ഭാരതിന്‍റെ പരമാവധി വേഗം.റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. . മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

You might also like

-