തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമായ മർദ്ദനത്തിനിരയായ ഏഴുവയസ്സുകാരൻ മരിച്ചു

കോലഞ്ചേരി മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 1.35 ഓടെയാണ് സംഭവം. വെന്റിലേറ്ററില്‍ നിന്നും അല്‍പസമയം മുന്‍പാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

0

കോലഞ്ചേരി :തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായ ഏഴുവയസ്സുകാരൻ മരിച്ചു ക്രൂരമർദ്ദനത്തിനിരയായ കുട്ടി കഴിഞ്ഞ 10 ദിവസ്സമായി കോലഞ്ചേരി മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 11.35 ഓടെയാണ് സംഭവം. വെന്റിലേറ്ററില്‍ നിന്നും അല്‍പസമയം മുന്‍പാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏഴ് ദിവസമായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്നലെ വഷളായിരുന്നു. കുടലിന്റേയും മറ്റും പ്രവര്‍ത്തനം ഇന്നലെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 11.30 ഓടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്.

മാര്‍ച്ച് 28 നാണ് ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നതും കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നതും. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ പിന്നീട് നിഷേധിച്ചിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ പ്രതി അരുണ്‍ ആന്ദ് കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയേയും ഇളയ സഹോദനേയും അരുണ്‍ ആനന്ദ് ലൈംഗീകമായി പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.