മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ “ഇവിടെ ഒരു സര്ക്കാര് ഉണ്ടെങ്കില് നടപടിയിലേക്ക് പോകും”
ഇത് എത്രയോ കാലമായി പുകയുന്നതല്ലേ. ഞങ്ങളൊക്കെ എന്നോ മനസിലാക്കി നേരിട്ടും അല്ലാതെയും പറഞ്ഞതല്ലേ. ഇപ്പോള് പത്രത്തില് വാര്ത്ത വന്നു. അത്രയേ ഉള്ളു
കൊച്ചി| മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ സിഎംആര്എല് കേസില് പിണറായി വിജയനെ അനുകൂലിച്ചുള്ള സര്ക്കാര് നിലപാടിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് കെ സുധാകരന് എംപി. ഇവിടെ ഒരു സര്ക്കാര് ഉണ്ടെങ്കില് നടപടിയിലേക്ക് പോകും. ഈ വിഷയത്തില് മാത്യു കുഴല്നാടന് എംഎല്എയെ നമ്മളെല്ലാം പിന്തുണക്കുന്നുണ്ട്. മാത്യു കുഴല്നാടനെ ആരും ഒറ്റപ്പെടുത്താന് നോക്കേണ്ടെന്നും കെ സുധാകരന് പ്രതികരിച്ചു.
ഇഡി സമന്സ് എത്തേണ്ടിടത്ത് എത്തിയെന്നും അതില് എന്താണ് അത്ഭുതമെന്നും കെ സുധാകരന് പറഞ്ഞു. നിങ്ങള്ക്ക് ഇപ്പോഴാണോ തോന്നിയത്. ഇത് എത്രയോ കാലമായി പുകയുന്നതല്ലേ. ഞങ്ങളൊക്കെ എന്നോ മനസിലാക്കി നേരിട്ടും അല്ലാതെയും പറഞ്ഞതല്ലേ. ഇപ്പോള് പത്രത്തില് വാര്ത്ത വന്നു. അത്രയേ ഉള്ളു – അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റ് ഉണ്ടെങ്കില് നടപടിയിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. ആണുങ്ങളുടെ ഗവണ്മെന്റ് ആണെങ്കില് അത് പോലെ പോകണം. ഇവിടെ അതിന് ഉണ്ടോ എന്നുള്ളത് എനിക്കറിയില്ല. എത്ര പേര് നട്ടെല്ല് കാണിക്കുമെന്നുള്ളത് നമുക്ക് കാണാം. മാത്യു കുഴല്നാടനെ ഞങ്ങളൊക്കെ പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയത്തില് വ്യക്തതയുള്ളയാളാണ് അദ്ദേഹം. ഒറ്റപ്പെടുത്താന് ആരും നോക്കേണ്ടതില്ല. സംരക്ഷിക്കാന് ഞങ്ങളൊക്കെ ഉണ്ട് – അദ്ദേഹം പറഞ്ഞു.
തീരുമാനമെടുക്കാന് പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സര്ക്കാരും ഇവിടെയുണ്ടെന്നും എന്നാല് കുറച്ചു കടുപ്പിക്കാം എന്നായിരുന്നു എന്നാണ് തെന്റ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന് പറഞ്ഞു. സര്ക്കാറിന്റെ ഭാഗത്ത് പിഴവുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ കുറച്ചുകൂടി ഗൗരവത്തില് ആകാമായിരുന്നു ലീഗലി അവര്ക്ക് അവസരം കിട്ടുന്നത് കൊണ്ടാണല്ലോ ഇതൊക്കെ ഉണ്ടാകുന്നത് അത് കിട്ടിയില്ലെങ്കില് ഇതൊന്നും ഉണ്ടാകില്ലല്ലോ.