ജമ്മു കശ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.

.ഗോപാൽപോറയിൽ പോലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിട്ടുകൊണ്ട് . തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന് പ്രദേശത്ത് പരിശോധനയ്‌ക്കെത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്

0

ശ്രീനഗർ | ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. അതേസമയം പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി.ഗോപാൽപോറയിൽ പോലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിട്ടുകൊണ്ട് . തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന് പ്രദേശത്ത് പരിശോധനയ്‌ക്കെത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

Major tragedy averted by Pulwama Police & security forces. 2 LeT terrorist associates Amir Bashir & Mukhtar Bhat arrested by Pulwama Police & security forces during joint naka checking. 2 ready to use IEDs recovered from them. Investigation in progress: IGP Kashmir Vijay Kumar

Image

ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കം പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന് ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഇതിനോടകം നാല് ഭീകരരെ സൈന്യം വധിച്ചതായി കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
You might also like

-