ജമ്മുകശ്മീരിൽ ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ഷോപിയാനിലെ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. രണ്ടിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്

0

ശ്രീനഗർ :ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാനിൽ മൂന്ന് ഭീകരരും, ത്രാലിൽ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്.ഷോപിയാനിലെ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. രണ്ടിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അൻസാർ ഗസ്വത്- ഉൽ ഹിന്ദ് കമാൻഡർ അടക്കം ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ത്രാലിൽ ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.