പ്ലസ് വൺ പരീക്ഷ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്തി എഴുതാം സുപ്രിം കോടതി

ചോദ്യപേപ്പർ നേരത്തെ തന്നെ സ്കൂളികളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ കുട്ടികൾ സ്‌കൂളുകളിൽ
എത്തി നേരിട്ട്ത്തി പരിഷനടത്താൻ അനുമതി സുപ്രീംകോടതിനൽകി . സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്കൂളുകളും അണുനശീകരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്കൂൾ തുറക്കുന്നുൾപ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലർ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂൾ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികൾക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടതും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ്‌ വൺ പരീക്ഷ നടത്താൻ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ നടത്തിയത് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരു

 

You might also like