പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് സുപ്രീംകോടതി

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു

0

ഡൽഹി : ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു.2005 സെപ്തംബറില്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം നല്‍കുന്നതാണ് നിയമഭേദഗതി.ഭേദഗതി നിലവില്‍ വന്നപ്പോള്‍ അച്ഛന്‍ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.