സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു.

സനു കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി കണ്ടെത്തിയിരുന്നു

0

കൊച്ചി :മകളുടെ മരണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കാണാതായ സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു. സനു കൊല്ലൂരില്‍ താമസിച്ചിരുന്നത് സ്വന്തം പേരിലാണ്. അന്വേഷണ സംഘം കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു.സനു മൂകാംബികയിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെടുകയായിരുന്നു.

സനു കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലായിരുന്നു താമസം. പ്രതി ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. മകള്‍ വൈഗയുടെ മൃതദേഹം മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സനുവിനെ കാണാതാകുന്നത്.