പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍

നിര്‍ബന്ധിത സാലറി ചലഞ്ച് പാടില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.

0

കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തു. സാലറി ചലഞ്ചുമായി സഹകരിക്കാമെങ്കിലും ഒരു മാസത്തെ ശമ്പളം എന്ന നിബന്ധന ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം നിര്‍ബന്ധിത സാലറി ചലഞ്ച് പാടില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.

സർവീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ ജീവനക്കാർ സാലറി ചലഞ്ചുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ബിവറേജസ് ഔട്ട്‍ലെറ്റുകൾ കൂടി അടയ്ക്കുകയും സർക്കാരിന്‍റെ നികുതിയടക്കമുള്ള വരുമാനങ്ങളിൽ വൻ കുറവ് വരികയും ചെയ്തതോടെയാണ് സര്‍ക്കാര്‍ സാലറി ചലഞ്ചുമായി വന്നത്.ഭരണാനുകൂല സംഘടനകള്‍ ഇക്കാര്യത്തില്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.

You might also like

-