സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സച്ചിന്‍ പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തി.വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകലിന് വഴിയൊരുങ്ങുന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്നത്

0

ഡൽഹി :രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സച്ചിന്‍ പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തി.വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകലിന് വഴിയൊരുങ്ങുന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്നത്. സച്ചിൻ പൈലറ്റും വിമത എംഎൽഎ മാരും പാർട്ടിയിൽ തിരിച്ചെത്തുമെന്നാണ് സൂചന. സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ തിരിച്ചു പോകാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുവെന്നാണ് റിപോർട്ടുകൾ.

സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. സച്ചിൻ പൈലറ്റും 18 എംഎൽഎ മാരും വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഗെഹ്‌ലോട്ട് സർക്കാർ നിലനിൽപ് ഭീഷണി നേരിടുകയാണ്. അതേസമയം 102 എംഎൽഎ മാരുടെ പിന്തുണയുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നാണ് കോൺഗ്രസ്‌ ആത്മവിശ്വാസം.