ശബരിമല യുവതി പ്രവേശനം സുപ്രീകോടതിക്കുമുന്നിൽ പ്രതിക്ഷധ ഫ്ളക്സ്

കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്‍റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു.

0

ഡൽഹി : ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സേവ് ശബരിമല എന്ന് ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് സുപ്രിംകോടതിക്ക് മുന്നിലെ പ്രതിഷേധം. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്‍റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു.

പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ദില്ലിയില്‍ പ്രതിഷേധം നടക്കുമെന്നും ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. ബിജെപി ദില്ലി ഘടകം വക്താവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ലക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയെ പ്രതിഷേധം സംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

സുപ്രിംകോടതിയിലേക്ക് വഴികാണിക്കുന്ന ബോര്‍ഡിന് സമീപം തന്നെയാണ് പ്രതിഷേധ സൂചകമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണോ പോസ്റ്റര്‍ പതിക്കേണ്ട യതാര്‍ഥ സ്ഥലം എന്ന ചോദ്യവുമായാണ് തജീന്ദര്‍ ഫ്ലക്സ് ബോര്‍ഡിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കേരളാ ഹൗസിന് മുന്നിലും സമാനമായി ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവിടെയാണോ? എന്ന ചോദ്യവുമായാണ് കേരളാ ഹൗസിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന്‍റെ ചിത്രം പങ്കുവയ്ക്കുന്നത്.

You might also like

-