ശബരിമലസ്ത്രീ പ്രവേശന വിധി: റിവ്യൂഹർജി നൽകുന്നത് പരിഗണനയിൽ ദേവസ്വം ബോര്‍ഡ്

ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തിൽ അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അന്പലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാര്‍ പറഞ്ഞു

0

തിരുവനന്തപുരം: 10നും50നും ഇടയിൽ പ്രമുള്ള സ്ത്രീകളെ ശബരിമല സന്നിധാനത്തും പ്രവേശനത്തിന് അനുമതി നൽകി കൊണ്ടുള്ള ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ അതൃപ്തി പരസ്യമാക്കി ദേവസ്വം ബോര്‍ഡ് രംഗത്ത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിവ്യൂഹർജിയുടെതടക്കം സാധ്യതകള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറ‍ഞ്ഞു.

ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തിൽ അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അന്പലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലിൽ 100 ഹെക്ടർ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു. ശബരിമലയിൽ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പ് കിട്ടിയെന്നും പത്മകുമാർ അറിയിച്ചു. കൂടുതൽ സൗകര്യം ഇപ്പോൾ ഒരുക്കാനാകില്ല. നിലവിലുള്ള സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-