480കോടി കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ ഈടാക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കില്ല ,കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം

0

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം. കെടിഡിഎഫ്സിക്കുള്ള 480കോടി രൂപ കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ ഈടാക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍  പറഞ്ഞു.59 ഡിപ്പോകളിലെ പ്രതിദിന വരുമാനത്തില്‍ നിന്നും ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് കഴിഞ്ഞുള്ള തുക പൂര്‍ണ്ണമായും കെടിഡിഎഫ്സിക്ക് കൈമാറാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ്. ഇത് നടപ്പായാല്‍ ദൈനംദിനചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി ആശങ്ക അറിയച്ചിരുന്നു. 19.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ കെടിഡിഎഫ്സിക്ക് കൈമാറാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

അതിനിടെ 2719 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയും വീടിനടുത്തുള്ള ഡിപ്പോകളിലേക്ക് സ്ഥലം മാറ്റാനുള്ള കരട് ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറക്കി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയപ്പോള്‍ അന്യ ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പിത്തക നഷ്ടമുണ്ടാകുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സ്ഥലംമാറ്റം നടപ്പിലായാല്‍ പല ഡിപ്പോകളിലും സര്‍വ്വീസ് മുടങ്ങുമെന്ന ആക്ഷേപം കെഎസ്ആര്‍ടിസി തള്ളി.

You might also like

-