പർദ്ദ ധരിച്ച് ലേബര്‍ റൂമില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.

ഐപിസി 419 (ആള്‍ മാറാട്ടം), ഐപിസി 354 സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക എന്നിവ പ്രകാരമാണ് കേസ്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും നൂറിനെ ഇതു വരെ പിടികൂടാനായിട്ടില്ല.

0

ഇടുക്കി : പർദ്ദ ധരിച്ച് ലേബര്‍ റൂമില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഇടുക്കിയിലെ തൊടുപുഴയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നൂര്‍ സമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പർദ്ദ ധരിച്ച് തൊടുപുഴയിലെ അല്‍-അഷര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിച്ചത്. ഇയാളുടെ നടത്തത്തിലും ശരീര പ്രകൃതിയിലും സംശയം തോന്നിയ ചിലര്‍ തടഞ്ഞു വച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

ആളുകള്‍ കൂടിയതോടെ അപകടം മണത്ത നൂര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുഖാവരണം മാറിയതോടെ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാവുന്ന ചിലര്‍ തിരിച്ചറിയുകയായിരുന്നു. തടഞ്ഞു വച്ച ആളുകളെ തള്ളിമാറ്റിയാണ് നൂര്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്rആള്‍മാറാട്ടം നടത്തി പൊലീസ് ഉദ്യോഗസ്ഥന്‍ ലേബര്‍ റൂമില്‍ പ്രവേശിച്ചത് എന്തിനാണെന്ന് വ്യക്തമാക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായിട്ടില്ല. ഗൗരവകരമായ കുറ്റകൃത്യത്തിനായാണ് ഇയാള്‍ ലേബര്‍ റൂമില്‍ പ്രവേശിച്ചതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ നൂര്‍ സമീറിന്റെ ആള്‍മാറാട്ടം ഇതാദ്യമല്ല. നേരത്തെ മയക്കുമരുന്ന് കേസുകള്‍ അന്വേഷിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അംഗമാണെന്ന് നടിച്ചതിന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈയടുത്താണ് ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

പുതിയ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സമീറിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഇടുക്കി എസ് പി, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ സി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like