റഷ്യൻ കൂട്ടക്കുരുതി.. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നും 900 സാധാരണക്കാരുടെ മൃതദേഹം കണ്ടെടുത്തു

യുക്രൈനിലെ സൈനിക സഹായം ഉടന്‍ നിര്‍ത്തലാക്കാന്‍ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുകയാണ്’. റഷ്യ അറിയിച്ചു.

0

മോസ്കൊ |കീവ് | യുക്രെയ്ൻ തലസ്ഥാനമായ കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യൻ കൂട്ടകുരുതിയിൽ കൊല്ലപ്പെട്ട 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ മൃതദേഹങ്ങൾ കിട്ടി. ഉക്രൈൻ അധിനിവേശത്തിനിടെ സാധാരണക്കാരായ നൂറുകണക്കിന് ആളുകളെയാണ് റഷ്യൻ സൈന്ന്യത്തെ കൊന്നുതള്ളിയത് . റഷ്യൻ അധിനിവേശം ഭയന്ന് 50 ലക്ഷം യുക്രെയ്നികൾ ഇതുവരെ പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.അതിനിടെ കാർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേർ മരിച്ചു.യുക്രൈനിലെ മരിയുപോളില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തിയതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്ളൊഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു.

അതേസമയം ‘യുക്രൈനിലെ സൈനിക സഹായം ഉടന്‍ നിര്‍ത്തലാക്കാന്‍ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുകയാണ്’. റഷ്യ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിന് 800 മില്യണ്‍ ഡോളര്‍ സഹായമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. പ്രസിഡന്റ് വ്ലാദിമിർ സെലെന്‍സ്‌കിയുമായി ബുധനാഴ്ച ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു ബൈഡന്‍. റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പീരങ്കികളും ഹെലികോപ്റ്ററുകളും അടക്കം കഴിഞ്ഞ മാസം കീവിലേക്ക് യുഎസ് അയച്ചിരുന്നു.

യുഎസിന്റെ സഹായങ്ങള്‍ തുടരുന്നതിനിടെ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സഭാ അംഗങ്ങള്‍ക്ക് റഷ്യ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് യുക്രൈന് 800 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് റഷ്യന്‍ നീക്കം.

You might also like