ഉക്രയിൻമേൽ റഷ്യയുടെ വ്യോമാക്രമണം റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധത്തിൽ വിമത സൈന്യവും

റഷ്യൻ സ്റ്റേറ്റ് ടിവിയിൽ പ്രത്യേക ടെലിവിഷൻ പ്രസംഗത്തിൽ പുടിൻ സംസാരിച്ചതിന് തൊട്ടുപിന്നാലെ, ഉക്രേനിയൻ തലസ്ഥാനമായ കീവിൽ രാവിലെ ബോംബ് വാർഷിച്ചതായും . തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് സമീപം വെടിവയ്പ്പ് നടന്നതായി ഇന്റർഫാക്സ് വാർത്താ ഏജൻസി അറിയിച്ചു

0

മോസ്‌കോ | യുക്രെയ്‌നെ പൂർണ്ണമായും പിടിക്കാനുള്ള നിർദ്ദേശം നൽകിയുള്ള പുടിന്റെ നീക്കം ശക്തം.കിഴക്കൻ ഉക്രെയ്‌നിൽ വ്യാഴാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടിക്ക് അനുമതി നൽകി ക്രമറ്റോസ്ക്കിൽ ആറിടത്ത് വ്യോമാക്രമണവും സ്ഫോടനവും നടത്തിയുള്ള സൈനിക നീക്കമാണ് നടന്നിരിക്കുന്നത്. തലസ്ഥാനമായ കീവിലും സ്ഫോടനം നടന്നതായാണ് വിവരം. യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചി രിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ് നെ പൂർണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം.

റഷ്യൻ സ്റ്റേറ്റ് ടിവിയിൽ പ്രത്യേക ടെലിവിഷൻ പ്രസംഗത്തിൽ പുടിൻ സംസാരിച്ചതിന് തൊട്ടുപിന്നാലെ, ഉക്രേനിയൻ തലസ്ഥാനമായ കീവിൽ രാവിലെ ബോംബ് വാർഷിച്ചതായും . തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് സമീപം വെടിവയ്പ്പ് നടന്നതായി ഇന്റർഫാക്സ് വാർത്താ ഏജൻസി അറിയിച്ചു.

“ജനങ്ങളെ സംരക്ഷിക്കാൻ റഷ്യൻ സേനയോട് താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഉക്രേനിയൻ സൈന്യത്തോട് ആയുധം താഴെവച്ച് കിഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു

രക്തച്ചൊരിച്ചിലിന്റെ എല്ലാ ഉത്തരവാദിത്തവും യുക്രെയ്നിലെ ഭരണകക്ഷിയുടെ മനസ്സാക്ഷിയിലായിരിക്കുമെന്നും പുടിൻ പറഞ്ഞു.

യുദ്ധഭീക്ഷണിയെതുടർന്നു ഉക്രെയ്ൻ വ്യോമാതിർത്തിയിൽ സിവിലിയൻ ഫ്ലൈറ്റുകൾ നിരോധിച്ചു ,
സിവിൽ ഏവിയേഷൻ ഫ്ലൈറ്റുകൾക്ക് “സുരക്ഷ നൽകുന്നതിനായി” ഉക്രെയ്നുമായുള്ള അതിർത്തിയുടെ കിഴക്കുള്ള റോസ്തോവ് ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ തങ്ങളുടെ വ്യോമാതിർത്തിയും റഷ്യ ഭാഗികമായി അടച്ചതായി എയർമാൻമാർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.

ഒമ്പത് ടാങ്കുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങളുടെ വാഹനവ്യൂഹങ്ങൾ റഷ്യൻ അതിർത്തിയിൽ നിന്ന് ബുധനാഴ്ച നേരത്തെ ഡൊനെറ്റ്‌സ്‌കിലേക്ക് നീങ്ങുന്നത് കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.രണ്ട് വിഘടനവാദി മേഖലകളെ സ്വതന്ത്രമായി അംഗീകരിക്കുകയും സമാധാന സേനയെ വിന്യസിക്കാൻ പുടിൻ ഉത്തരവിടുകയും ചെയ്തതോടെ തിങ്കളാഴ്ച മുതൽ ഷെല്ലാക്രമണം രൂക്ഷമായി.

ഡോൺബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാൻസ്‌ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകരാഷ്‌ട്രങ്ങൾക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ൻ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്.

റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തി ഉപരോധത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം. ജർമ്മനി വാതക പൈപ്പ് ലൈൻ പണി നിർത്തിവെച്ചതും തങ്ങളെ ബാധിക്കില്ലന്നാണ് പുടിൻ പറയുന്നത്.

യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രൈയിൻ എയർലൈൻസ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തി. യുക്രൈനിൽ ഇപ്പോഴും ഇന്ത്യക്കാരുണ്ട് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നകാര്യം. 25000 ഇന്ത്യക്കാർ അവിടെയുണ്ടെന്നാണ് കണക്ക്. ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസർക്കാർ ഇവർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേർ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേർ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്.

-

You might also like

-