യുക്രൈൻ ആയുധം വച്ച് കിഴടങ്ങിയാൽ ചർച്ചയാകാമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം

ഞങ്ങളുടെ പ്രസിഡന്റിന്റെ ആഹ്വാനത്തോട് ഉക്രേനിയൻ സായുധ സേന അനുകൂലമായി റഷ്യൻ സേനക്ക് അനുകൂലമായി ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വെച്ചാൽ ഏത് നിമിഷവും ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്

0

കീവ് | യുക്രൈൻ ആയുധം വച്ച് കിഴടങ്ങിയാൽ ചർച്ചയാകാമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.

അതേസമയം ഉക്രൈൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ച റഷ്യൻ സേനയുടെ ആദ്യസംഘം സാദാരണ ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു റഷ്യൻ പട്ടാളത്തിന്റെ അധിനിവേശം ഭയന്ന് ഉക്രൈൻ നിവാസ്സ്സികൾ താമസിക്കുന്ന കെട്ടിടത്തിന് പിന്നിലേക്ക് യുക്രയ്ൻ സേന ഒളിച്ചതോടെ നടത്തിയ റഷ്യൻ ആക്രമണത്തിൽ ഒരു സിവിലിയൻ മരണപെട്ടതായും ഇരുനില കെട്ടിടം തകർന്നതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു

റഷ്യയുടെ അധിനിവേശ സേനയുടെ സംഘം ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ ആക്രമണം നടത്തിയതിനെത്തുടർന്നു പട്ടണത്തിന്റെ വിധപ്രദേശങ്ങൾ ആക്രമിക്കപ്പെടുകയോ ഉപരോധിക്കപ്പെടുകയോചെയ്തതായാണ് വിവരം . നഗരത്തിന്റെ വിവിധപ്രദേശങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു

“ഞങ്ങളുടെ പ്രസിഡന്റിന്റെ ആഹ്വാനത്തോട് ഉക്രേനിയൻ സായുധ സേന അനുകൂലമായി റഷ്യൻ സേനക്ക് അനുകൂലമായി ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വെച്ചാൽ ഏത് നിമിഷവും ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്. ആരും അവരെ ആക്രമിക്കാനും അടിച്ചമർത്താനും പദ്ധതിയിടുന്നില്ല, അവരെ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കു, ഉക്രേനിയൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാൻ അവസരം നൽകും ,” .ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ (എൽപിആർ) വിദേശകാര്യ മന്ത്രി വ്ലാഡിസ്ലാവ് ഡീനെഗോ പറഞ്ഞു

റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പൌരര്‍ക്കും കീവില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്‍റ് മന്ദിരത്തിന് ഒന്‍പത് കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകളെത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു.

-

You might also like

-