കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും

കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി

0

കോഴിക്കോട്: കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരിക്കുള്ളവര്‍ക്ക് അമ്ബതിനായിരം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.